Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : House Of The Man

Wayanad

ക​ടു​വ കൊ​ല​പ്പെ​ടു​ത്തി​യ മാ​ര​ന്‍റെ വീ​ട് പ്രി​യ​ങ്ക ഗാ​ന്ധി സ​ന്ദ​ർ​ശി​ച്ചു

പു​ൽ​പ്പ​ള്ളി: ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ദേ​വ​ർ​ഗ​ദ്ദ ഉ​ന്ന​തി​യി​ലെ കൂ​മ​ൻ എ​ന്ന മാ​ര​ന്‍റെ വീ​ട് പ്രി​യ​ങ്ക ഗാ​ന്ധി എം​പി സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ഉ​ന്ന​തി​യി​ലെ​ത്തി​യ അ​വ​ർ മാ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി കാ​ൽ മ​ണി​ക്കൂ​റോ​ളം സം​സാ​രി​ച്ചു.

വ​ന്യ​മൃ​ഗ​ശ​ല്യം ഉ​ൾ​പ്പെ​ടെ ഉ​ന്ന​തി​ക്കാ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ എം​പി പ​ട്ടി​ക​വ​ർ​ഗ, വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. വ​ന്യ​മൃ​ഗ​ശ​ല്യം, ഗ്യാ​സ് ക​ണ​ക്‌​ഷ​ൻ അ​ഭാ​വം ഉ​ൾ​പ്പെ​ടെ കു​ടും​ബ​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ പ​രി​ഹാ​ര​ത്തി​ന് ഇ​ട​പെ​ടു​മെ​ന്ന് പി​ന്നീ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്ക​വേ എം​പി പ​റ​ഞ്ഞു.

എം​എ​ൽ​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ടി. ​സി​ദ്ദി​ഖ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൽ. പൗ​ലോ​സ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക്, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​ഡ്വ. പി.​ഡി. സ​ജി, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, ബീ​ന ജോ​സ്, വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ തു​ട​ങ്ങി​യ​വ​ർ എം​പി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഉ​ന്ന​തി നി​വാ​സി​ക​ളി​ൽ​നി​ന്ന് നി​വേ​ദ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച​ശേ​ഷ​മാ​ണ് പ്രി​യ​ങ്ക മ​ട​ങ്ങി​യ​ത്.

Latest News

Corehub Up